Skip to main content

അന്താരാഷ്ട്ര വനിതാദിനം;   വനിതാ സാരഥികള്‍ക്ക് ആദരവ്

 
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ആദരിക്കുന്നതിനായി മാര്‍ച്ച് ഏഴിന് വൈകിട്ട് അഞ്ചിന് കുണ്ടറ ആശുപത്രി ജംഗ്ഷനില്‍ ‘വനിതാ സാരഥി' സംഗമം സംഘടിപ്പിക്കും.  ഓട്ടോറിക്ഷാ തൊഴില്‍ മേഖലയില്‍ സേവനം കാഴ്ചവെക്കുന്ന വനിതകളെ ചടങ്ങില്‍ ആദരിക്കും.   ക്യാഷ് പ്രൈസ്, യൂണിഫോം, മറ്റ്  സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യും.  കൂടുതല്‍ വനിതകളെ ഓട്ടോറിക്ഷാ ഡ്രൈവിംഗ് മേഖലയിലേക്ക് എത്തിച്ചു മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുക,  സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിത യാത്ര ഉറപ്പാക്കുക,  പൊതുഗതാഗത രംഗത്ത്  അച്ചടക്കം കൊണ്ടുവരുന്നതിന് വനിതാ ഡ്രൈവര്‍മാരുടെ സാന്നിധ്യം പ്രയോജനപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
 

date