Skip to main content

വനിതാദിനാചരണവും പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനവും നാളെ

 

ജില്ലാ സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ വനിതാദിനാചരണവും വിവിധ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനവും നാളെ(മാര്‍ച്ച് എട്ട്). ദീപ്തി ബ്രയില്‍ സാക്ഷരത, നവചേതന പട്ടികജാതി സാക്ഷരതാ തുല്യത, ചങ്ങാതി അതിഥി തൊഴിലാളി സാക്ഷരതാ പദ്ധതി തുടങ്ങിയവയുടെ അടുത്തഘട്ട പ്രവര്‍ത്തോനോദ്ഘാടനമാണ് നടക്കുക. രാവിലെ 11 ന് ആലത്തൂര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി അധ്യക്ഷത വഹിക്കും.

date