Skip to main content

ജില്ലയിൽ 2026 - 27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിലേക്കുള്ള 2026 - 27 അധ്യായന വർഷത്തെ പാഠപുസ്തക വിതരണം ജില്ലയിൽ ആരംഭിച്ചു. പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി രജീഷ്,  പഞ്ചായത്ത് മെമ്പർ ശ്രീദേവി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിജിത്ത്, പാഠപുസ്തക സ്റ്റോർ കീപ്പർ വി.എസ് ഗോകുൽദാസ്, പ്രധാനാധ്യാപകൻ കെ.പി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.
 

date