Post Category
അക്ഷയ സംരംഭകരാകാൻ 19 വരെ അപേക്ഷിക്കാം
തൃശ്ശൂർ: ജില്ലയിൽ അക്ഷയ സംരംഭകരാകുന്നതിന് ഓൺലൈൻ അപേക്ഷ മാര്‍ച്ച് 19 വരെ സമർപ്പിക്കാം. അപേക്ഷ ഫീസ് 21 വരെ സ്വീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി തൃശ്ശൂർ ജില്ലയിലെ 70 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 64 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ രണ്ട്, പട്ടികവര്‍ഗ വിഭാഗത്തിൽ നാല് ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.
https://lbsedp.lbscentre.in/akshaya26/ എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ: 0487 2386809.
date
- Log in to post comments