Post Category
തീയതി നീട്ടി
2018 ലെ മികച്ച ആയുർവേദ ഡോക്ടർമാരേയും അധ്യാപകരേയും തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ന് വൈകിട്ട് അഞ്ച് വരെ നീട്ടിയതായി ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ അറിയിച്ചു. അപേക്ഷകൾ/നോമിനേഷനുകൾ ജില്ലാ മെഡിക്കൽ ഓഫീസർമാർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ മുഖേനയോ നേരിട്ടോ ഭാരതീയ ചികിത്സാ വകുപ്പ് ഡയറ്ടർക്ക് ലഭ്യമാക്കണം. വൈകി കിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.
(പി.ആർ.പി. 2827/2018)
date
- Log in to post comments