സൗജന്യം പി.എസ്.സി ക്ലാസ് തുടങ്ങി
എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ബ്രില്ല്യന്‍സ് കോളേജുമായി സഹകരിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് സൗജന്യ പി.എസ്.സി കോച്ചിങ് തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി ഗൈഡുകള്‍ നല്‍കിക്കൊണ്ട് പാണഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനോദ് തേനംപറമ്പില്‍ നിര്‍വ്വഹിച്ചു. പീച്ചി വിലങ്ങന്നൂര്‍ പട്ടികവര്‍ഗ്ഗ സ്‌കൂളില്‍ എല്ലാ ഞായറാഴ്ചയും രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് പരിശീലനം. ആറുമാസമാണ് പരിശീലന കാലാവധി.
ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീന വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ ജില്ലാ മാനേജറുമായ വിനീത് രവി ലഹരി വിരുദ്ധ സന്ദേശം നല്‍കി. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ സതി ഓറിയന്റേഷന്‍ ക്ലാസ്സെടുത്തു. പാണഞ്ചേരി പഞ്ചായത്ത് വികസന കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജി ആന്‍ഡ്രൂസ്, ബ്രില്ല്യന്‍സ് കോളേജ് പരിശീലക ഷിന്‍സി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. രാജേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. രാമചന്ദ്രന്‍, മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഷെഫീഖ് യൂസഫ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments