Skip to main content

അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയിലെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ ഓഫീസില്‍ മുഴുവന്‍ സമയ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് പിയൂണ്‍ എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷാഫോം, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം, ബന്ധപ്പെട്ട ഡി.എല്‍.എസ്.എ സെക്രട്ടറിയുടെ ഓഫീസിലേക്ക് സ്പീഡ് പോസ്റ്റിലൂടെയോ നേരിട്ടോ മാര്‍ച്ച് 19 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.kelsa.keralacourts.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെട്ട ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ നോട്ടീസ് ബോര്‍ഡുകളില്‍ നിന്നും അപേക്ഷാഫോം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2363770.

 

date