Skip to main content

അറിയിപ്പുകൾ

ഇ-ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകക്കെടുക്കാന്‍ ഇ-ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 26ന് രാവിലെ 11 വരെ ഇ-ടെണ്ടര്‍ സ്വീകരിക്കും. ടെണ്ടര്‍ സംബന്ധിച്ച രേഖകള്‍ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0495 2720744

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ എ.ഇ ആന്‍ഡ് ഐ.ഇ വിഭാഗത്തിലേക്ക് മള്‍ട്ടി വേവ്ഫോം സിഗ്‌നല്‍ ജനറേറ്ററുകള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 13ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും.  വിശദവിവരങ്ങള്‍ www.geckkd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 96225586310, 9495015719 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ജെ.പി.എച്ച്.എന്‍ നിയമനം

സാമൂഹികനീതി വകുപ്പിന് കീഴില്‍ വെള്ളിമാട്കുന്ന് പ്രവര്‍ത്തിക്കുന്ന ഗവ. വൃദ്ധമന്ദിരത്തിലേക്ക് (സ്നേഹാലയം) ഒരു വര്‍ഷത്തേക്ക് ജെ.പി.എച്ച്.എന്‍ നിയമനത്തിന് മാര്‍ച്ച് 10ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ്ടു, ജെ.പി.എച്ച്.എന്‍/എ.എന്‍.എം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ജനറല്‍ നഴ്സിങ് പരിഗണിക്കും. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും ഓരോ പകര്‍പ്പും സഹിതം ഗവ. വൃദ്ധമന്ദിരത്തില്‍ എത്തണം. ഫോണ്‍: 0495 2731111, 8714619989.

ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്‌സ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍: ലോഗോ ക്ഷണിച്ചു

കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയാറാക്കാന്‍ എന്‍ട്രികള്‍ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിസൈനര്‍മാര്‍ക്കും ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. 
സ്ഥാപനത്തെ ആഗോള നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമായി (സെന്റര്‍ ഓഫ് എക്സലന്‍സ്) അടയാളപ്പെടുത്തുന്ന ലോഗോയാണ് തയാറാക്കേണ്ടത്. അവയവദാന പ്രക്രിയയിലെ മാനുഷിക മൂല്യങ്ങള്‍, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം എന്നിവക്കൊപ്പം പുതുജീവന്‍, പ്രത്യാശ, കരുണ എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികള്‍ക്ക് മുന്‍ഗണന നല്‍കും. ഡിസൈനുകള്‍ എ ഫോര്‍ സൈസില്‍ എച്ച്.ഡി നിലവാരത്തില്‍ പി.ഡി.എഫ്/ജെ.പി.ജി ഫോര്‍മാറ്റില്‍ മാര്‍ച്ച് 13നകം pmukiot@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. 
ലോഗോക്കൊപ്പം അപേക്ഷകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ലോഗോയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ ഉള്‍പ്പെടുത്തണം. ഒരാള്‍ക്ക് ഒരു ലോഗോ മാത്രമേ അയക്കാനാവൂ. വിദഗ്ധ സമിതിയുടെ പരിശോധനക്ക് ശേഷമായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. കൂടുതല്‍ വിവരങ്ങള്‍ ksotto.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2528658, 2962748.

എഫ്.ഡി.ഡി.ഐയില്‍ അഡ്മിഷന്‍

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ ഫൂട്ട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എഫ്.ഡി.ഡി.ഐ) 2026-27 വര്‍ഷത്തെ വിവിധ യു.ജി, പി.ജി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.fddiindia.com

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

സാമൂഹിക നീതി വകുപ്പിന് കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (അടിസ്ഥാന യോഗ്യത: പ്ലസ്ടു), വേര്‍ഡ് പ്രോസസ്സിങ് ആന്‍ഡ് ഡെസ്‌ക് ടോപ് പബ്ലിഷിങ് (എസ്.എസ്.എല്‍.സി) കോഴ്സുകളിലാണ് പ്രവേശനം. പ്രായപരിധി: 18-35. അപേക്ഷകള്‍ മാര്‍ച്ച് 31നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് 673008 എന്ന വിലാസത്തിലോ vtcmayanad@gmail.com എന്ന ഇ-മെയിലിലോ ലഭിക്കണം. ഫോണ്‍: 0495 2351403, 7025692560

 

date