ലോക ഗ്ലോക്കോമാ വാരാചരണം
ലോക ഗ്ലോക്കോമാ വാരാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ (വ്യാപാരഭവൻ മാന്നാർ ) മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മധുസൂദനൻ നിർവഹിച്ചു.
പരിപാടിയോടനുബന്ധിച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ 216 പേർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്കായി ഗ്ലോക്കോയെ സംബന്ധിച്ച് ചോദ്യാവലി മത്സരവും ആശ പ്രവർത്തകർക്കായി ക്വിസ് മത്സരവും ആരോഗ്യ പ്രവർത്തകർക്കായി പദ പ്രശ്നമത്സരവും സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ സമ്മാനദാനം നടത്തി.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ഗ്ലോക്കോമ സ്ക്രീനിങ്ങ് തിമിര നിർണ്ണയം, ഡയബെറ്റിക് റെറ്റിനോപ്പതി നിർണ്ണയം ,കാഴ്ച പരിശോധന, സൗജന്യ കണ്ണട വിതരണം, മരുന്നുവിതരണം എന്നിവ ഉണ്ടായിരുന്നു. ഗ്ലോക്കോമാ വാരാചരണ സന്ദേശമടങ്ങിയ ചീര വിത്തുള്ള പേപ്പർ പേന ഈ പരിപാടിയുടെ പ്രചരണാർത്ഥം വിതരണം ചെയ്തു. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗ്ഗീസ് ഗ്ലോക്കോമാ വാരാചരണ സന്ദേശവും ഡോ.സുനിത (ജില്ലാ ഒഫ്താൽമിക് സർജൻ) ഗ്ലോക്കോമാ വാരാചരണ പ്രതിജ്ഞയും പറഞ്ഞു .
മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി കെ പ്രസാദ് അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജാത ടീച്ചർ ,ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എസ് ആർ ശ്രീജിത്, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ ലത , മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹസീന സലാം ,വത്സല ബാലകൃഷ്ണൻ , അജിത് പഴവൂർ ,ഡെപ്യൂട്ടി ഡി.എം ഒ ഡോ.അനന്ത് മോഹൻ
ബ്ലോക്ക് മെഡിക്കൽ ഓഫീസർമാരായ ,ഡോ. സാബു സുഗതൻ, ഡോ.സുരേഷ് കുമാർ , മാന്നാർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ചന്ദ്രകുമാർ ,മാന്നാർ പഞ്ചായത്ത് മെമ്പർ ശാന്തിനി ബാലകൃഷ്ണൻ ,ജില്ലാ ഒഫ്താൽമിക് കോ ഓർഡിനേറ്റർ എം സ്മിത ,ഹെൽത്ത് സൂപ്പർവൈസർ ഹരികുമാർ എന്നിവർ സംസാരിച്ചു.
- Log in to post comments