Skip to main content

ചങ്ങാതി -അതിഥി തൊഴിലാളി സാക്ഷരതാ പദ്ധതി ആലപ്പുഴ ജില്ലാതല ഉദ്ഘാടനം

ചങ്ങാതി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം  കായംകുളം നഗരസഭയിൽ നഗരസഭാ ചെയർമാൻ  ശരത് ലാൽ നിർവഹിച്ചു. 

അതിഥിതൊഴിലാളികൾക്കുള്ള  പഠനോപകരണ  വിതരണം വൈസ് ചെയർപേഴ്സൺ അംബിക നിർവഹിച്ചു. പദ്ധതി വിശദീകരണം സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ദീപ ജെയിംസ്  നടത്തി.

അതിഥി തൊഴിലാളികളുടെ  വിവരശേഖരണത്തിനായുള്ള ഗൂഗിൾ ഫോമിൽ പഠിതാക്കളുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സോളമൻ റൊസാരിയോ സർവ്വേ ഉദ്ഘാടനം ചെയ്തു.

date