Post Category
കാരന്തൂർ-പാറക്കടവ് റോഡ് പ്രവൃത്തി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കാരന്തൂർ-പാറക്കടവ് റോഡ് നവീകരണ പ്രവൃത്തി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച 2 കോടി രൂപ ചെലവിലാണ് നവീകരണം. റോഡിൻ്റെ 700 മീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, കലുങ്ക് സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും.
ചടങ്ങിൽ പി.ടി.എ റഹീം എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർ പി അതുൽ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈജ വളപ്പിൽ, അനിത ഏറങ്ങാട്ട്, ഷംസാദ നജീബ്, വി അനിൽകുമാർ, പി പവിത്രൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ രഞ്ജി, ഓവർസിയർ അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
date
- Log in to post comments