Post Category
പാവണ്ടൂർ -പാറക്കണ്ടത്തിൽ- മന്ദലത്തിൽ റോഡ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
കാക്കൂർ ഗ്രാമപഞ്ചായത്തിലെ പാവണ്ടൂർ -പാറക്കണ്ടത്തിൽ -മന്ദലത്തിൽ റോഡ് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്.
ചടങ്ങിൽ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബിന്ദു അധ്യക്ഷയായി. വാർഡ് മെമ്പർ സി എം ഷാജി, മുൻ വാർഡ് മെമ്പർ സിജി എൻ പരപ്പിൽ, കുടുംബശ്രീ സി.ഡി.എസ് മെമ്പർ ബീനാ ഭായ്, പി ടി ശശീന്ദ്രൻ, ടി ജയരാജൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments