പാലത്ത് കനാൽ പാലവും കുറുക്കൻ കുന്നുമ്മൽ നേരോത്ത് കനാൽ റോഡും മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പാലത്ത് കനാൽ പാലവും കുറുക്കൻ കുന്നുമ്മൽ നേരോത്ത് കനാൽ റോഡും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്. ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുലക്ഷം രൂപ വകയിരുത്തിയാണ് കുറുക്കൻ കുന്നുമ്മൽ നേരോത്ത് കനാൽ റോഡ് നിർമാണം.
ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സ്വപ്ന മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ രാജേന്ദ്രൻ, സ്ഥിരം സമിതി അംഗങ്ങളായ ഷീന ചെറുവത്ത്, ഇസ്മായിൽ പാറക്കൽ, ജീന നമ്പീട്ടിൽ, വാർഡ് മെമ്പർ ആരിഫ, മുൻ മെമ്പർ ചന്തുക്കുട്ടി മാസ്റ്റർ, അഖിൽ നേരോത്ത്, പ്രജീഷ് പിലാത്തോട്ടത്തിൽ എന്നിവർ സംസാരിച്ചു.
- Log in to post comments