Post Category
ദുബായ് മുക്ക് -പുത്തലത്ത് സങ്കേതം റോഡ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ദുബായ് മുക്ക് -പുത്തലത്ത് സങ്കേതം റോഡ് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്.
ചടങ്ങിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സ്വപ്‌ന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം കെ രാജേന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജീന നമ്പീട്ടിൽ, വാർഡ് മെമ്പർ പി രമണി, മുൻ മെമ്പർ എൻ രമേശൻ, വാർഡ് വികസന സമിതി കൺവീനർ പി നിതിൻ, കെ വി ഗിരീഷ് എന്നിവർ സംസാരിച്ചു.
date
- Log in to post comments