Skip to main content
നവീകരിച്ച ആലുങ്ങൽപാടം-കിഴക്കേ പട്ടായിക്കൽ റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുങ്ങൽപാടം-കിഴക്കേ പട്ടായിക്കൽ റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 

നവീകരിച്ച രാമനാട്ടുകര വൈദ്യരങ്ങാടി ആലുങ്ങൽ പാടം-കിഴക്കേ പട്ടായിക്കൽ റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര നഗരസഭയിലെ 14-ാം ഡിവിഷനിൽ ഉൾപ്പെടുന്ന റോഡ് പൊതുമരാമത്ത് നിരത്ത് വിഭാഗം 1.78 കോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്. 

ചടങ്ങിൽ രാമനാട്ടുകര നഗരസഭാധ്യക്ഷൻ കല്ലട എം കെ മുഹമ്മദലി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സജ്ന റഷീദ്, കെ പി അബ്ദുൽ നാസർ, കൗൺസിലർമാരായ വാഴയിൽ  ബാലകൃഷ്ണൻ, നൗഫൽ തോട്ടുങ്ങൽ, ഡോ. ഹന്നത്ത് റാഹി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സലീം  രാമനാട്ടുകര, എൻ സി ഹംസക്കോയ, ചന്ദ്രൻ കോടിയാട്ട്, പി കെ ബഷീർ, പി എൻ കോയമോൻ, കെ ബഷീർ എന്നിവർ സംസാരിച്ചു.

date