Post Category
സ്‌പോട്ട് അഡ്മിഷന്‍ : വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ഈ മാസം ആരംഭിക്കുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാഭ്യാസയോഗ്യത-പ്ലസ് ടു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. തിങ്കള്‍ മുതല്‍ വെളളി വരെ റെഗുലര്‍ ക്ലാസ് ആണ്. താൽപര്യമുള്ളവര്‍ മാര്‍ച്ച് 15 നു മുന്‍പ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്എസ്എല്‍സി, പ്ലസ് ടു) ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് ( എസ് സി , എസ് ടി, ഓ ഇ സി ) എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ (10 എ എം - 5 പി എം ) എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തില്‍ നേരിട്ട് ഹാജരാകാം. ഫോണ്‍ - 0484 2422275, 9447607073.
date
- Log in to post comments