മഴയ്ക്ക് മുമ്പേ പ്രതിരോധം: ശുചിത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബൈജു ജോസ് അധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ സി അലക്സ് ,ഡെപ്യൂട്ടി ഡയറക്ടറും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്ററുമായ ഡി. ഷിൻസ്, തൊഴിലുറപ്പ് വിഭാഗം ജെ.പി.സി,എസ്.എസ്. സജി എന്നിവർ സംസാരിച്ചു.
തുടർന്ന് എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് മാത്യു മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് അവതരണം നടത്തി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മുൻകരുതലുകളും ശുചിത്വ പ്രവർത്തനങ്ങളിലൂടെ രോഗപ്രതിരോധം എന്നതിനെ സംബന്ധിച്ച് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ദിലീപ് കുമാർ വിഷയാവതരണം നടത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് സന്ധ്യ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ സിജോ രാജു, വി. രേവതി, റിസോഴ്സ് പേഴ്സൺമാരായ ശാലിനി, കാർത്തിക എന്നിവർ പങ്കെടുത്തു. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ പി. അഖിൽ നന്ദി രേഖപ്പെടുത്തി.
- Log in to post comments