Post Category
*അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു*
പുൽപ്പള്ളി ഖേലോ ഇന്ത്യ സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണവും അമ്പയ്ത്തുമത്സരവും സംഘടിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ പി വിജയി പരിപാടി ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യവും പ്രോത്സാഹനവും നൽകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതകൾക്കായി പ്രത്യേക അർച്ചറി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.
പരിപാടിയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേൽ, ഖേലോ-ഇന്ത്യ പരിശീലക അക്ഷയ ദാസ് , ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ലതാഗോപിദാസ് എന്നിവർ സംസാരിച്ചു.
date
- Log in to post comments