അറിയിപ്പുകൾ
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പുകളില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍: 385/2024) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രവേശനം
സംസ്ഥാന സര്‍ക്കാറിന് കീഴില്‍ കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷത്തെ പ്രിലിംസ്-കം-മെയിന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്ന അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ക്ലാസുകള്‍ ഏപ്രില്‍ 27ന് ആരംഭിക്കും. സിവില്‍ സര്‍വീസ് പരിശീലന സ്കോളര്‍പ്പ് പരീക്ഷ മാര്‍ച്ച് 22ന് രാവിലെ 10ന് വെസ്റ്റ് ഹില്‍ ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. kscsa.org വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0495 2386400, 8281098870. ഇ-മെയില്‍: kscsakzkd@gmail.com
റേഡിയോഗ്രാഫര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ റേഡിയോഗ്രാഫറെ നിയമിക്കും. യോഗ്യത: ഡി.ആര്.ടി, ഡി.ആര്.ആര്.ടി (ഡി.എം.ഇ അംഗീകൃതം). പ്രായപരിധി: 18-35. മാര്‍ച്ച് 11ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് സി.സി.എഫ്-ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനം നാളെ മന്ത്രി ആര് ബിന്ദു നിര്‍വഹിക്കും
സംസ്ഥാന സര്‍ക്കാറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ നിര്‍മിച്ച ലൈബ്രറി-സെന്‍ട്രല്‍ കമ്പ്യൂട്ടിങ് ഫെസിലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 11ന്) ഉച്ചക്ക് മൂന്നിന് ഉന്നത വിദ്യാഭ്യാസ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷനാകും. മേയര്‍ ഒ സദാശിവന് മുഖ്യാതിഥിയാകും.
ശുചിത്വ മിഷനില്‍ ഐ.ഇ.സി ഇന്റേണ്‍
ജില്ലാ ശുചിത്വ മിഷനില്‍ ഒരു വര്‍ഷത്തേക്ക് ഐ.ഇ.സി ഇന്റേണിനെ നിയമിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദത്തോടൊപ്പം ജേണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ ഡിപ്ലോമയോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് നല്‍കും. അഭിമുഖം മാര്‍ച്ച് 12ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്ക് മൂന്നാം നിലയിലുള്ള ശുചിത്വ മിഷന് ജില്ലാ ഓഫീസില്‍ നടക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി എത്തണം. ഫോണ്‍: 04952370677.
- Log in to post comments