Skip to main content
ചവറമൂഴി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കുന്നു

ചവറമൂഴി പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

 

പേരാമ്പ്ര, നാദാപുരം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ചവറമൂഴി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ടി പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ടായ 9.289 കോടി രൂപ വിനിയോഗിച്ചാണ് ചവറമൂഴിയില്‍ കുറ്റ്യാടി പുഴക്ക് കുറുകെ പാലം നിര്‍മിക്കുന്നത്. 

ഒറ്റക്കണ്ടം ഹോളി ഫാമിലി യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇ കെ വിജയന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ഐത്തമറ്റം, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, വൈസ് പ്രസിഡന്റ് എസ് സുനന്ദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു അനിത, മരുതോങ്കര ഗ്രാമപഞ്ചായത്ത് അധ്യക്ഷ പി പി സുപ്രഭ, ഇ ജി വിശ്വപ്രകാശ്, പി രജിന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date