Skip to main content
നവീകരിച്ച ഓമശ്ശേരി-കോടഞ്ചേരി-പുലിക്കയം-പുല്ലൂരാംപാറ റോഡിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കുന്നു

നവീകരിച്ച ഓമശ്ശേരി-കോടഞ്ചേരി-പുലിക്കയം-പുല്ലൂരാംപാറ റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 

നവീകരണം പൂര്‍ത്തിയാക്കിയ ഓമശ്ശേരി-കോടഞ്ചേരി-പുലിക്കയം-പുല്ലൂരാംപാറ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ലിന്റോ ജോസഫ് എം.എല്‍.എ ഫലകം അനാച്ഛാദനം ചെയ്തു.

പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ അനുവദിച്ച 15 കോടി രൂപ വിനിയോഗിച്ചാണ് 12.100 കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ റോഡ് നവീകരിച്ചത്. സംസ്ഥാന പാത 68ന്റെ ഭാഗമായ റോഡ് തുഷാരഗിരി വെള്ളച്ചാട്ടം, അരിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു. നവീകരണത്തിന്റെ ഭാഗമായി ഓവുപാലം വീതികൂട്ടല്‍, പുതിയ ഓവുപാലം നിര്‍മിക്കല്‍, അരികുചാല്‍-കരിങ്കല്‍ സംരക്ഷണഭിത്തി നിര്‍മാണം എന്നിവയും പൂര്‍ത്തിയാക്കി. 

പരിപാടിയില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റൂബി തമ്പി, സത്യന്‍ ചോലയില്‍, പി.ഡബ്ല്യൂ.ഡി എന്‍.എച്ച് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി സുജീഷ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷ്മണന്‍, അസി. എഞ്ചിനീയര്‍ എം സലീം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date