ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ശില്‍പ്പശാല
കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ബോധവത്കരണ ശില്‍പ്പശാല നടത്തി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കോട്ടയം, ചങ്ങനാശേരി താലൂക്കുകള്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത്, വൈക്കം മുനിസിപ്പാലിറ്റി എന്നീ മേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോന്‍ കരീമഠം ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി അധ്യക്ഷനായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി.എ. നജീബ് മുഖ്യപ്രഭാഷണം നടത്തി. മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ്, കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്. വിനോദ് എന്നിവര്‍ സംസാരിച്ചു. കെ.കെ സോമന്‍, സോന വില്‍സണ്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
- Log in to post comments