Skip to main content
ആന്തൂരില്‍ ഒരുങ്ങുന്നു ഷീ ടര്‍ഫ്  

ആന്തൂരില്‍ ഒരുങ്ങുന്നു ഷീ ടര്‍ഫ്  

 

ആന്തൂര്‍ നഗരസഭ നിര്‍മിക്കുന്ന ഷീ ടര്‍ഫിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ വി സതീദേവി അധ്യക്ഷയായി. 

നഗരസഭാ ആസ്ഥാന മന്ദിരത്തോടും മുനിസിപ്പല്‍ സ്റ്റേഡിയത്തോടും ചേര്‍ന്ന് 69 ലക്ഷം രൂപ ചെലവിലാണ് ടര്‍ഫ് നിര്‍മിക്കുന്നത്. സ്ത്രീകള്‍ക്കായി കായിക വിനോദത്തിലൂന്നിയ ആരോഗ്യ സംരക്ഷണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വിനോദ് പാച്ചേനി, സ്ഥിരം സമിതി അധ്യക്ഷരായ ഓമന മുരളീധരന്‍, കെ.വി പ്രേമരാജന്‍, പി ദീപ, കെ.പി മോഹനന്‍, എം ആമിന, അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി രൂപേഷ്, മുനിസിപ്പല്‍ സെക്രട്ടറി കെ മനോജ് കുമാര്‍, മുന്‍ നഗരസഭാ അധ്യക്ഷരായ പി.കെ ശ്യാമള, പി മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

date