Skip to main content
ചെറുതാഴം പഞ്ചായത്തിൽ നവീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു

ചെറുതാഴം പഞ്ചായത്തിൽ നവീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുന:രുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുതാഴം പഞ്ചായത്തിലെ നരിക്കാംവള്ളി മൃഗാശുപത്രി അറത്തിപ്പറമ്പ് അറത്തിലമ്പലം റോഡിൻ്റെയും പിരക്കാംതടം കക്കോണി റോഡിൻ്റെയും ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. 48 ലക്ഷം രൂപയാണ് ഇരു റോഡുകളും നവീകരിക്കുന്നതിന് അനുവദിച്ചത്.

 ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സനൂപ് മോഹൻ അധ്യക്ഷത വഹിച്ചു. ചെറുതാഴം പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.വി.രാജീവന്‍, കെ.സി.തമ്പാന്‍ മാസ്റ്റര്‍, വാര്‍ഡ് അംഗങ്ങളായ വി.വി.രാമേന്ദ്രന്‍, സി രോഹിണി,  എം.വി.രാജീവന്‍, കെ സി തമ്പാന്‍ മാസ്റ്റര്‍, എം.സജേഷ് തുടങ്ങിയവർ സംസാരിച്ചു.

date