Skip to main content
കനിവിടം ഉദ്ഘാടനം ചെയ്തു

കനിവിടം ഉദ്ഘാടനം ചെയ്തു

 

കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്കായി ഒരുക്കിയ പ്രത്യേകയിടം "കനിവിടം"എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അധ്യക്ഷയായി.
സംസ്ഥാനത്ത് ഇതാദ്യമായാണ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ചികിത്സ തേടിയെത്തുന്നവർക്കായി ആകർഷകവും പ്രകൃതിദത്തവും ശാന്തസുന്ദരവുമായ ഒരിടം രൂപപ്പെടുത്തുന്നത്. എം എൽ എയുടെ ആസ്തി വികസനഫണ്ട് 30 ലക്ഷം രൂപ ഉപയോഗിച്ചാണ് 'കനിവിടം' രൂപപ്പെടുത്തിയത്.

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ ആശിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹനൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം എം.പി മധു, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ കോമളവല്ലി, ഔഷധി ഡയറക്ടർ ബോർഡ് അംഗം കെ പത്മനാഭൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ..കെ സുദീപ്, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി ഷീബാ ദാമോദർ, ആർക്കിടക്റ്റ്  പ്രവീൺ ചന്ദ്ര, ഗവ ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ പി സജി, ഡോ. ജ്യോതി, മെഡിക്കൽ കോളേജ് ആർഎംഒ ഡോ. എസ് എം സരിൻ, കടന്നപ്പള്ളി പാണപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ്  പി.പി ദാമോദരൻ, എന്നിവർ പങ്കെടുത്തു.

date