Skip to main content

കല്യാശ്ശേരി ആധുനിക വാതക ശ്മശാനം പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച

 

കല്യാശ്ശേരി ഗ്രാമ പഞ്ചായത്തിൽ
സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.75
 കോടി ഉപയോഗിച്ച്  നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മാർച്ച് 10 ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് കല്യാശേരി ബിക്കിരിയൻ പറമ്പിൽ എം വിജിൻ എംഎൽഎ നിർവ്വഹിക്കും.
കല്യാശ്ശേരി പഞ്ചായത്തിന്റെ അധീനതയിലുളള 50 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

എൽപിജി അധിഷ്ഠിത ആധുനിക ഗ്യാസ് ശ്മശാനം പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  കുറഞ്ഞ സമയത്തിനകം ശവസംസ്കാര പ്രക്രിയ  സുഗമമായി നിർവ്വഹിക്കുന്നതിന് സാധിക്കും.
പരിസ്ഥിതി മലിനീകരണം  കുറയ്ക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന്
ശരിയായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇതിനായി ഒരുക്കും.
എൽപിജി റും, സെക്യൂരിറ്റി റും, ഓഫീസ് റൂം, ജനറേറ്റർ റും, പാർക്കിംഗ് സൗകര്യം, ഗാർഡൻ, വിളക്കുകൾ, ശുചിമുറി, ചുറ്റുമതിൽ, ഡ്രൈനേജ് ഇന്റർലോക്ക്, ടൈൽ ഉൾപ്പടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സംസ്കാരത്തിന് ശേഷം ചടങ്ങുകൾ നടത്തുന്നതിനുള്ള  സൗകര്യങ്ങളും ഉണ്ടാകും. കല്യാശേരി മണ്ഡലത്തിലെ രണ്ടാമത്തെ പദ്ധതിയാണിത്. നേരത്തെ ഏഴോം ഗ്രാമപഞ്ചായത്തിൽ 1.77 കോടി രൂപയുടെ പദ്ധതി പൂർത്തികരിച്ചിട്ടുണ്ട്.
ഇംപാക്ട് കേരളയാണ് പ്രവൃത്തിയുടെ നിർവഹണ ഏജൻസി.

date