Post Category
പരിയാരം ഗവ.ആയുർവേദ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച
പരിയാരം ഗവ.ആയുർവേദ കോളേജിൽ പൂർത്തികരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മാർച്ച് 10 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. രണ്ട് കോടി രൂപ അനുവദിച്ച് പുതുതായി നിർമ്മാണം പൂർത്തീകരിച്ച ബാച്ചിലേഴ്‌സ്' ക്വാർട്ടേഴ്സ‌്, 49.67 ലക്ഷത്തിൻ്റെ ആനിമൽ ഹൗസ്, 1.9 കോടി അനുവദിച്ച് പൂർത്തികരിച്ച സെൻട്രൽ റിസർച്ച് ലബോറട്ടറി, 68.79 ലക്ഷം ഉപയോഗിച്ച് നവീകരിച്ച ക്യാമ്പസ് റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിക്കുക.
date
- Log in to post comments