Skip to main content

മെഡിക്കൽ ഓഫീസർ

പാലക്കാട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ ഓഫീസർ (വിഷ ചികിത്സ) തസ്തികയിൽ ഹിന്ദു നാടാർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ആയുർവേദ മെഡിക്കൽ ബിരുദം,  വിഷ/ അഗതതന്ത്രയിലുള്ള പി.ജി., കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. ശമ്പളം : 55,200 – 1,15,300. പ്രായപരിധി: 22-46. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതപ്രായംഎന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.  നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ  നിന്നുള്ള NOC ഹാജരാക്കണം.

പി.എൻ.എക്‌സ്. 1088/2026

date