ക്യാമ്പ് രജിസ്ട്രേഷൻ 12ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 12 രാവിലെ 10:30 ന് കാട്ടാക്കട ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ക്യാമ്പ് രജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു. മിനിമം പ്ലസ്ടു യോഗ്യതയുളളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവരും 40 വയസിൽ താഴെ പ്രായമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.
ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് വിവിധ ജില്ല എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ ജോബ്ഫെയർ എന്നിവയിൽ പങ്കെടുക്കാം. അതിനുള്ള സോഫ്റ്റ് സ്കിൽ, കമ്പ്യൂട്ടർ പരിശീലനം എന്നിവ ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. വിശദവിവരങ്ങൾക്ക്: 8921916220, 04712992609.
പി.എൻ.എക്സ്. 1104/2026
- Log in to post comments