Skip to main content

കേരള മീഡിയ അക്കാദമി ബിരുദദാന സമ്മേളനം ഇന്ന് (മാർച്ച് 11)

കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ 2024-25 ബാച്ചിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് (മാർച്ച് 11) രാവിലെ 11 ന് നടക്കും. കാക്കനാടുള്ള അക്കാദമി ക്യാമ്പസ്സിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജേർണലിസം & കമ്മ്യൂണിക്കേഷൻ, പബ്ലിക്ക് റിലേഷൻസ് & അഡ്വർടൈസിങ്ങ്, ടെലിവിഷൻ ജേർണലിസം എന്നീ വിഷയങ്ങളിൽ പി.ജി. ഡിപ്ലോമ പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്. 

പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം 'പിണറായി വിജയൻ വാർത്തകൾക്കുമപ്പുറം' എന്ന പുസ്തകത്തിന്റെ പ്രകാശനം അക്കാദമി ജനറൽ കൗൺസിലംഗവും മാധ്യമപ്രവർത്തകയുമായ സ്മിത ഹരിദാസിന് നൽകി  നിർവഹിക്കും. അദ്ദേഹം 'സമകാലീന മാധ്യമങ്ങളും നവോത്ഥാന മൂല്യങ്ങളും' എന്ന വിഷയത്തിലുള്ള പ്രഭാഷണവും നയിക്കും.ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ബിരുദദാനവും സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിക്കും. വിവിധ വിഭാഗങ്ങളിൽ പി.ജി. ഡിപ്ലോമ റാങ്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. അക്കാദമി വിദ്യാർഥികൾ നിർമ്മിച്ച ഷോർട്ട് ഫിലിമുകളുടെ പ്രദർശനവും നടക്കും.

ചടങ്ങിൽ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനാവും.  അക്കാദമി സെക്രട്ടറി എസ് എസ് അരുൺ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ സി എൽ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

date