Post Category
ഒഴിവ്
മരട് ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുള്ള തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം , ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്നുവർഷത്തെ പ്രവൃത്തിപരിചയം, നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃർത്തിപരിചയവും ഇവയിൽ ഏതെങ്കിലും ഒന്നാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12 രാവിലെ 10 .30 ന് മരട് ഗവ. ഐടിഐ ഓഫീസിൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ: 0484 2700142
date
- Log in to post comments