Post Category
താലൂക്ക് വികസന സമിതി യോഗം
ആലുവ താലൂക്ക് വികസന സമിതി യോഗം നടന്നു. നിർദ്ദിഷ്ട മെട്രോ റെയിൽവേ പാത കറുകുറ്റി വരെ നീട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു സാനി അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.
യോഗത്തിൽ തഹസിൽദാർ പ്രീത എൻ ജോസ്, ഡെപ്യൂട്ടി തഹസിൽദാർ ടിവി അനിൽകുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, താലൂക്ക് വികസന സമിതി അംഗങ്ങൾ, വിവിധ വകുപ്പു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
date
- Log in to post comments