നോർത്ത് പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഉദ്ഘാടനം ഇന്ന് ( മാർച്ച് 11 )ന്
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
പറവൂർ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഉദ്ഘാടനം ഇന്ന് ( മാർച്ച് ) 11 ന് വൈകീട്ട് 3:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
കോളേജ് ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി
വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.ഹൈബി ഈഡൻ എം പി,മുൻ മന്ത്രി എസ്. ശർമ്മ, മുൻ എം.പി. കെ.പി. ധനപാലൻ, പറവൂർ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി. കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ,പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ,ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്,പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി,ജില്ലാ പഞ്ചായത്തംഗങ്ങളായ എം.എ. നിത്യ,ബിന്ദു ജോർജ്ജ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. സനീഷ്,എൻ.കെ. സാബു,പ്രസന്ന രാധാകൃഷ്ണൻ,പി.എ. ഹരിദാസ്,സീന സജീവ്,പ്രജിഷ ബെന്നി,വിജു ചുള്ളിക്കാട്,വാർഡ് കൗൺസിലർ ആശ മുരളി,കേസരി കോളേജ് സ്പെഷ്യൽ ഓഫീസർ പ്രൊഫ. ജോബി വർഗ്ഗീസ്,കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ,കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് കെ.ആർ. സജീവ്,എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ടി.വി സുജ,കോളേജ് യൂണിയൻ ചെയർമാൻ പി ശരവണൻ തുടങ്ങിയവർ പങ്കെടുക്കും.
കേസരി സ്മാരക ട്രസ്റ്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന സ്വാശ്രയ കോളജാണ് സർക്കാർ ഏറ്റെടുത്ത് ഗവൺമെന്റ് കോളജാക്കിയത്. പ്രമുഖ പത്രപ്രവർത്തകൻ കേസരി ബാലകൃഷ്ണപിള്ളയുടെ സ്‌മരണാർത്ഥം ആരംഭിച്ച കലാലയം പറവൂർ മാടവന പറമ്പിൽ ആണ് സ്ഥിതി ചെയ്യുന്നത്. 160 സെന്റിൽ
സ്ഥിതി ചെയ്യുന്ന കോളേജിൽ നൂതനവും തൊഴിലധിഷ്‌ഠിതവുമായ കോഴ്‌സുകളാണുള്ളത്. നിലവിൽ ബി.എസ്.സി സൈബർ ഫോറെൻസിക്, ബി. എ. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ, ബി. കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നീ കോഴ്‌സുകളിൽ 80 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ബി.എസ്.സി സൈബർ ഫോറെൻസിക് കോഴ്‌സ് ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സർക്കാർ കോളേജാണ് കേസരി സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്.
- Log in to post comments