Skip to main content

രജിസ്ട്രേഷൻ ക്യാമ്പ്

എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിന്റെയും മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കുന്നതിന്   രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 16ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 3.30 വരെ മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലാണ് രജിസ്ട്രേഷൻ ക്യാമ്പ്. എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താം.

രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രയിനിംഗ് (എം.എസ്‌ ഓഫീസ് ) എന്നിവ സൗജന്യമായി നൽകും. രജിസ്ട്രേഷന് സാധുതയുള്ള ഇമെയിൽ ഐ.ഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. ആധാർ/വോട്ടേഴ്സ് ഐ.ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും വേണം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ടൗൺ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൽ മാർച്ച് 16 രാവിലെ 10.30 ന് എത്തിച്ചേരുക. ഫോൺ : 6282442046, 9446926836, 0484-2422452, 9446025780

date