Post Category
സപ്ലൈകോയും തേവര എസ്.എച്ച് കോളേജും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു
പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോയും തേവര സേക്രട്ട് ഹാർട്ട് കോളേജിലെ ഡിസൈൻ വിഭാഗവും തമ്മിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാവസരങ്ങൾ ലഭ്യമാക്കുന്നതിനായി ധാരണാപത്രം (MoU) ഒപ്പുവെച്ചു.
സപ്ലൈകോ ഉൽപ്പന്നങ്ങളുടെ പാക്കേജിംഗ് രൂപകൽപ്പനയും വിവിധ ആശയവിനിമയ സാമഗ്രികളും തയ്യാറാക്കുന്നതും സംബന്ധിച്ച തെരഞ്ഞെടുത്ത പദ്ധതികളിൽ എസ്.എച്ച് കോളേജിലെ ഡിസൈൻ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പങ്കാളികളാകാനുള്ള അവസരം ലഭിക്കും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് വ്യവസായ രംഗത്തെ യഥാർത്ഥ പ്രവർത്തനപരിചയം നേടാൻ സാധിക്കും. പദ്ധതികളിൽ സജീവമായി പങ്കാളികളായി വിജയകരമായി സംഭാവന ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും നൽകും
സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം ഐ, എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. സി എസ് ബിജുവും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
date
- Log in to post comments