Skip to main content

അടൂര്‍ ആയുഷ് ഇന്റഗ്രേറ്റഡ് ഹോമിയോപ്പതി ആശുപത്രി ശിലാസ്ഥാപനം ഇന്ന് (മാര്‍ച്ച് 11, ബുധന്‍)

അടൂര്‍ ഏറത്ത് ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന 10 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ഹോമിയോപ്പതി ആശുപത്രിയുടെ ശിലാസ്ഥാപനം ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് (മാര്‍ച്ച് 11, ബുധന്‍) നിര്‍വഹിക്കും.
സംസ്ഥാനത്ത് പുതിയതായി നിര്‍മിക്കുന്ന 11 ആയുഷ് ആശുപത്രികളുടെ നിര്‍മാണോദ്ഘാടനവും നിര്‍മാണം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ 14 ആയുഷ് ആശുപത്രികളുടെ ഉദ്ഘാടനവും ഉച്ചയ്ക്ക് രണ്ടിന് അടൂര്‍ ചൂരക്കോട് ഹരിശ്രീ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും.
നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തരകന്‍, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ദേശീയ ആയുഷ് മിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ദേശീയ ആയുഷ് മിഷന്‍ ഫണ്ടില്‍ നിന്ന് ഏഴര കോടി രൂപ അനുവദിച്ചാണ് ആയുഷ് ഇന്റഗ്രേറ്റഡ് ഹോമിയോപ്പതി ആശുപത്രി നിര്‍മിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ഹോമിയോപ്പതി ആശുപത്രി കൂടിയായിരിക്കും ഇത്.
 

date