Skip to main content

കോളേജ് വിദ്യാർഥിനികൾക്ക് മെൻസ്‌ട്രൽ കപ്പ് വിതരണം ചെയ്തു

ഹരിത കേരളം മിഷൻ്റെ 'ആർത്തവ ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും' ക്യാമ്പയിന്റെ ഭാഗമായി തൃശ്ശൂർ കേരള വർമ്മ കോളേജ് വിദ്യാർഥിനികൾക്ക് മെൻസ്‌ട്രൽ കപ്പ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മെൻസ്‌ട്രൽ കപ്പിൻ്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ജില്ലയിലെ തെരഞ്ഞെടുത്ത ഹയർസെക്കണ്ടറി, കോളേജ് വിദ്യാർത്ഥിനികൾക്കും, കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കും, ഹരിതകർമ്മസേന അംഗങ്ങൾക്കുമായി 12,650 മെന്സ്ട്രൽ കപ്പുകൾ ഇതിനോടകം വിതരണം ചെയ്തു.
 

49-ാം ഡിവിഷൻ കൗൺസിലർ സുനിത വിനോദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.  ഹരിത കേരളം മിഷിൻ ജില്ലാ കോർഡിനേറ്റർ സി. ദിദിക പദ്ധതി വിശദീകരിച്ചു. കോർപ്പറേഷൻ ചാർജുള്ള ഹരിത കേരളം മിഷൻ പ്രതിനിധി ദേവി വിദ്യാർഥിനികൾക്ക് ബോധവത്കരണ ക്ലാസ് നൽകി, വുമൺ സെൽ കോർഡിനേറ്റർ ഡോ. പി.വി ദിവ്യ നന്ദി പറഞ്ഞു.

date