Skip to main content

സി.എം മെഗാ ക്വിസ്: ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് ക്വിസിന്റെ ജില്ലാതല മത്സരങ്ങളുമായി ബന്ധപ്പെട്ട് സൗണ്ട്് സിസ്റ്റം, എല്‍.ഇ.ഡി വാള്‍, സ്‌റ്റേജ് ഡെക്കറേഷന്‍, ജനറേറ്റര്‍, കസേര, ഭക്ഷണം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനായി താല്‍പര്യമുള്ള അംഗീകൃത ഇവന്റ് ഗ്രൂപ്പുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 27 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0491 2505329

date