റംസാന്‍ സ്പെഷ്യല്‍ റിബേറ്റ് : ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
കേരള ഖാദി വ്യവസായ ബോര്‍ഡ് റംസാന്‍ സ്പെഷ്യല്‍ റിബേറ്റ് മേളയില്‍ മാര്‍ച്ച് 23 വരെ കേരള ഖാദി ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ ഗവ.റിബേറ്റ് ലഭിക്കും. ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ, കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്‌സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും, മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമശില്‍പ്പകളിലും പ്രത്യേക മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് എല്ലാ വില്‍പ്പന ശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും ഉന്ന കിടക്കകള്‍, തേന്‍ മറ്റ് ഗ്രാമ വ്യവസായ ഉള്‍പ്പന്നങ്ങളും ലഭിക്കും. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. ഫോണ്‍: 0491 2534392.
- Log in to post comments