Skip to main content

അപേക്ഷ ക്ഷണിച്ചു

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (എം ആര്‍ എസ്), ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഇ എം ആര്‍ എസ്) എന്നിവിടങ്ങളില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, ടി.ജി.ടി, പി.ജി.ടി വിഭാഗങ്ങളിലായി ഇംഗ്ലീഷ്, മലയാളം, ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹിസ്റ്ററി ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആയതിനാല്‍ ക്യാമ്പസില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കും.എം.ആര്‍.എസ്  നിയമനങ്ങള്‍ക്ക് പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയും, ഏകലവ്യ (ഇ എം ആര്‍ എസ്) നിയമനങ്ങള്‍ക്ക് എന്‍ ഇ എസ് ടി എസ് മാനദണ്ഡ പ്രകാരമുള്ള യോഗ്യതയുമാണ് വേണ്ടത്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 15-ന് മുന്‍പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924-254382, 04924-253347 (എം ആര്‍ എസ്), 9416315295 (ഇ എം ആര്‍ എസ്)

date