Skip to main content

 അപേക്ഷ ക്ഷണിച്ചു

 

വിമുക്ത ഭടന്‍മാര്‍ക്കും, വിധവകള്‍ക്കും, ആശ്രിതര്‍ക്കും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പുനരധിവാസ പരിശീലനം ല്‍കുന്നതിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, സുസ്ഥിര  ജീവനോപാധി വികസന പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  വസ്ത്ര നിര്‍മ്മാണം, ബേക്കറി ഉല്‍പ്പന്നങ്ങള്‍, പരിസ്ഥിതി സൗഹൃദ ബാഗുകള്‍, എല്‍ ഇ ഡി ഉല്‍പ്പന്നങ്ങളുടെ അസംബ്ലിങ്ങ്, ഫാന്‍സി ഉല്‍പ്പന്നങ്ങള്‍, ജ്വല്ലറി മേക്കിങ്ങ്, പാവ നിര്‍മ്മാണം, കാറ്ററിങ് പരിശീലനം എന്നീ കോഴ്‌സുകളിലേക്കാണ് പ്രായോഗിക പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ 0491 2971633 എന്ന നമ്പറില്‍ വിളിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date