Skip to main content

കെ.ഡി.ആർ.ബി: അസൽ രേഖകൾ 19 വരെ സമർപ്പിക്കാം

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ്‌റ് പ്രസ് മാനേജർ (കാറ്റഗറി നമ്പർ: 45/2025), അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ: 46/2025), കമ്പോസിറ്റർ കം പ്രൂഫ് റീഡർ (കാറ്റഗറി നമ്പർ: 47/2025), ബൈന്റർ (കാറ്റഗറി നമ്പർ: 48/2025), ഗോൾഡ് സ്മിത്ത് (കാറ്റഗറി നമ്പർ: 50/2025), ട്യൂട്ടർ (മ്യൂസിക്ക്) (കാറ്റഗറി നമ്പർ: 51/2025), പാർട്ട് ടൈം പഞ്ചവാദ്യം കം വാച്ചർ (കാറ്റഗറി നമ്പർ: 52/2025), നാദസ്വരം കം വാച്ചർ (കാറ്റഗറി നമ്പർ: 76/2025), തകിൽ കം വാച്ചർ (എൻ.സി.എ ഈഴവ) (കാറ്റഗറി നമ്പർ: 81/2025), തകിൽ കം വാച്ചർ (എൻ.സി.എ - ഇ.ഡബ്ല്യൂ.എസ്) (കാറ്റഗറി നമ്പർ: 82/2025), തകിൽ കം വാച്ചർ (എൻ.സി.എ - എസ്.സി) (കാറ്റഗറി നമ്പർ: 83/2025), നാദസ്വരം കം വാച്ചർ (എൻ.സി.എ - ഈഴവ) (കാറ്റഗറി നമ്പർ: 84/2025), നാദസ്വരം കം വാച്ചർ (എൻ.സി.എ - എസ്.സി) (കാറ്റഗറി നമ്പർ: 86/2025), നാദസ്വരം കം വാച്ചർ (എൻ.സി.എ - ഒ.ബി.സി) (കാറ്റഗറി നമ്പർ: 88/2025) എന്നീ തസ്തികകളിലേയ്ക്കും കൊച്ചിൻ ദേവസ്വം ബോർഡിലെ സോപാനംപാട്ട് (കാറ്റഗറി -നമ്പർ: 72/2025), താളം (കാറ്റഗറി നമ്പർ: 73/2025), കീഴ്ശാന്തി (കാറ്റഗറി നമ്പർ: 75/2025) എന്നീ തസ്തികകളിലേയ്ക്കും 01.09.2025, 31.12.2025 തീയതികളിലെ വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള പേര്വയസ്മേൽവിലാസംവിദ്യാഭ്യാസയോഗ്യതപ്രവൃത്തിപരിചയംജാതി സംവരണംമറ്റ് ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങൾ ദേവജാലിക പ്രൊഫൈലിൽ അപ്‌ലോഡ്‌ ചെയ്യുന്നതിനുള്ള അവസാന തീയതി മാർച്ച് 19 വരെ ദീർഘിപ്പിച്ചു.

പി.എൻ.എക്‌സ്. 1117/2026

date