Skip to main content

ഹൈസ്‌കൂള്‍ മലയാളം ടീച്ചര്‍ കൂടിക്കാഴ്ച 17, 18

കാസര്‍കോട് ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) കാറ്റഗറി (601/2024) നമ്പര്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒന്നാം ഘട്ട കൂടിക്കാഴ്ച മാര്‍ച്ച് 17, 18 തീയ്യതികളില്‍ പി.എസ്.സിയുടെ കാസര്‍കോട് ജില്ല ഓഫീസില്‍ നടക്കും. ഇന്റര്‍വ്യൂ മെമ്മോ, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രമാണങ്ങള്‍ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date