Post Category
പ്രോഗ്രാം ഓഫീസർ
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ പ്രോഗ്രാം ഓഫീസറുടെ ഒരു താത്കാലിക ഒഴിവിലേക്ക് 23ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. എം.ബി.ബി.എസ്. / ബി.എസ്.സി നഴ്സിങ്/ എം.എസ്.ഡബ്ല്യു/ എം.എസ്.സി സിഡി/ എം.എ. സോഷ്യോളജി/ സൈക്കോളജി എന്നിവയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സി.ഡി.സിയിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 9446553540.
പി.എൻ.എക്‌സ്. 1131/2026
date
- Log in to post comments