ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ മുട്ടം, തൊടുപുഴ (04862-255755/8547005014)യിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2026-27 അദ്ധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01.06.2026നു 16 വയസ് തികയാത്തവരായിരിക്കണം.
ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും, ihrd.kerala.gov.in/ths മുഖേന ഓൺലൈനായും സമർപ്പിക്കാം. അപേക്ഷയുടെ രജിസ്‌ട്രേഷൻ ഫീസായി 115 രൂപ (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 60 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂൾ ഓഫീസിൽ പണമായോ, പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാവുന്നതാണ്. പ്രോസ്‌പെക്ടസ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ 15 വൈകിട്ട് 4 വരെയും സ്‌കൂളിൽ നേരിട്ട് ഏപ്രിൽ 16 വൈകുന്നേരം 4 വരെയും സമർപ്പിക്കാം.
പി.എൻ.എക്‌സ്. 1133/2026
- Log in to post comments