ക്വട്ടേഷൻ ക്ഷണിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം മണ്ഡലത്തിലെ പരിശോധനാ കേന്ദ്രങ്ങളിൽ താൽക്കാലിക പന്തലുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഈഞ്ചക്കൽ, തമ്പാനൂർ, കരമന എന്നിവിടങ്ങളിൽ ദേശീയപാതയോരത്തുള്ള മൂന്ന് കേന്ദ്രങ്ങളിലാണ് പന്തലുകൾ സജ്ജമാക്കേണ്ടത്.
സ്റ്റീൽ അല്ലെങ്കിൽ ജി.ഐ. പൈപ്പ് ഉപയോഗിച്ച് നിർമ്മിക്കുന്ന 3x3 മീറ്റർ അളവിലുള്ള പന്തലുകളിൽ ഷീറ്റ് റൂഫിംഗും മൂന്ന് വശങ്ങളിൽ തുണി കൊണ്ടുള്ള മറയും ഉണ്ടായിരിക്കണം. പന്തലിനോടൊപ്പം മേശകൾ, കസേരകൾ, ട്യൂബ് ലൈറ്റുകൾ, പെഡസ്റ്റൽ ഫാൻ, പ്ലഗ് പോയിന്റുകൾ, പോർട്ടബിൾ ജനറേറ്റർ, കുടിവെള്ളം, ടോർച്ച് എന്നിവയും കരാറുകാർ ലഭ്യമാക്കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതൽ വോട്ടെടുപ്പ് ദിവസം വരെയാണ് സേവനങ്ങൾ നൽകേണ്ടത്.
ജി.എസ്.ടി ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാർച്ച് 15 വരെ കുടപ്പനക്കുന്നിലെ തിരുവനന്തപുരം റവന്യൂ ഡിവിഷണൽ ഓഫീസിൽ നേരിട്ട് ക്വട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471-2731600.
- Log in to post comments