Skip to main content

നാദാപുരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

 

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാദാപുരം മണ്ഡലത്തില്‍ നിര്‍മിക്കുന്ന തൊട്ടില്‍പ്പാലം-കുണ്ടുതോട് റോഡ്, മൂന്നാംകൈ-കരിങ്ങാട്-കൈവേലി റോഡ്, കുറ്റ്യാടി-തൊട്ടില്‍പ്പാലം റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇ കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി.

തൊട്ടില്‍പ്പാലം-കുണ്ടുതോട് റോഡിന്റെ തൊട്ടില്‍പ്പാലം മുതല്‍ ബെല്‍മൗണ്ട് വരെയുള്ള 2.64 കി.മി റോഡിന് 14.77 കോടി രൂപയും കുറ്റ്യാടി-തൊട്ടില്‍പ്പാലം റോഡിന് ആറ് കോടി രൂപയും മൂന്നാംകൈ-കരിങ്ങാട്-കൈവേലി റോഡിന് രണ്ട് കോടി രൂപയുമാണ് ചെലവിടുന്നത്.

ചടങ്ങില്‍ കാവിലംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശന്‍ മണലിന്‍, ജില്ലാ പഞ്ചായത്ത് അംഗം രാധിക ചിറയില്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം നാരായണന്‍ തോട്ടക്കാട്, സ്ഥിരം സമിതി അധ്യക്ഷരായ ബോബി മൂക്കന്‍തോട്ടം, എം സുജിന, പി നഷ്മ,
ഗ്രാമപഞ്ചായത്ത് അംഗം അഷ്‌റഫ് മണ്ണാര്‍കുണ്ടില്‍, എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍മാരായ പി ബി ബൈജു, പി രജിന, അസി. എഞ്ചിനീയര്‍ സി പി നളിന്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date