Skip to main content

പട്ടികവര്‍ഗ വിഭാഗം അടിസ്ഥാന രേഖ വിതരണ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

 

ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാരുടെ അടിസ്ഥാന രേഖകള്‍ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീഡ് ബാങ്ക്, റവന്യൂ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കിയ എ.ബി.സി.ഡി പദ്ധതിയുടെ സമ്പൂര്‍ണ അടിസ്ഥാന രേഖ വിതരണ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനം ഇന്ന് (മാര്‍ച്ച് 12) നടക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രഖ്യാപനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷനാകും. 
 
ജില്ലയിലെ പതിനായിരത്തിലധികം പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2023 മെയ് മാസത്തിലാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. ഡി.സി.ഐ.പി ഇന്റേണ്‍സിന്റെ പങ്കാളിത്തത്തോടെ മൂന്ന് വര്‍ഷത്തോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് മുഴുവന്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും രേഖ വിതരണം പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെ ജില്ലയായി കോഴിക്കോട് മാറുന്നത്.

date