Post Category
കൂടിക്കാഴ്ച 13 ന്
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് വാര്‍ഡന്‍ ആയി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 13 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തുന്നു. എറണാകുളം കടവന്ത്ര ഗാന്ധിനഗര്‍ മാവേലി റോഡിലുള്ള മേഖലാ ഓഫീസിലായിരിക്കും കൂടിക്കാഴ്ച. മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള പത്താം ക്ലാസ് പാസായ 25-45 പ്രായപരിധിയിലുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 9188941788.
date
- Log in to post comments