Post Category
ഐ.എച്ച്.ആർ.ഡിയിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം
തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളജി ആന്റ് സ്കിൽസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക് ആന്റ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് എന്നീ കോഴ്‌സുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് യഥാക്രമം യോഗ്യതകൾ. തൊഴിൽ സാധ്യതകൾ ഉള്ളതും, കേരള പി.എസ്.സി അംഗീകാരങ്ങളുള്ള കോഴ്‌സുകളാണിവ. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ഇളവുണ്ട്. താത്പര്യമുള്ളവർ ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ നേരിട്ടോ 9495069307, 8547005087, 9400519491, 0471- 2550612 (0) എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments